കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം, 60കാരന് ദാരുണാന്ത്യം, മകള്‍ക്ക് പരിക്ക്

പാലക്കാട്: കെഎസ്ആര്‍ടിസി ബസും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. പാലക്കാട് ജില്ലയിലാണ് സംഭവം. അഗളി ജെല്ലിപ്പാറതെങ്ങും തോട്ടത്തില്‍ സാമുവലിന്റെ മകന്‍ മാത്യുവാണ് മരിച്ചത്.

അറുപത് വയസായിരുന്നു. അപകടത്തില്‍ മാത്യുവിന്റെ മകള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

also read:രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന, കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം നടന്നത്. തച്ചംമ്പാറ മച്ചാംതോടിന് സമീപത്ത് വച്ച് മാത്യുവും മകളും സഞ്ചരിച്ച സ്‌കൂട്ടറില്‍ കെഎസ്ആര്‍ടിസി ബസിടിക്കുകയായിരുന്നു.

മാത്യും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Exit mobile version