രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന, കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍

കോഴിക്കോട്: ഇറാനിയന്‍ ബോട്ട് കൊയിലാണ്ടി പുറംകടലില്‍ നിന്നും കോസ്റ്റ് ഗാര്‍ഡിന്റെ പിടിയില്‍. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് നിലവില്‍ കോസ്റ്റ് ഗാര്‍ഡിന്റെ കസ്റ്റഡിയിലാണ്.

മത്സ്യബന്ധനത്തിനായി ഇറാനില്‍ പോയ സംഘത്തിലുള്ളവരാണിവര്‍. പുറംകടലില്‍ അസ്വഭാവികമായി ഇറാനിയന്‍ ബോട്ടിന്റെ സാന്നിധ്യം സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചിരുന്നു.

also read:ജൂണ്‍ മൂന്നിന് സ്‌കൂളുകള്‍ തുറക്കും, മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലും ചോദ്യം ചെയ്യലിലുമാണ് ഇവര്‍ പിടിയിലായത്. കൊച്ചിയില്‍ നിന്നുള്ള കോസ്റ്റ് ഗാര്‍ഡ് സംഘമാണ് ഇവരെ പിടികൂടിയത്.

ശമ്പളം കിട്ടാഞ്ഞതിനെ തുടര്‍ന്ന് രക്ഷപ്പെട്ട് എത്തിയതായിരുന്നു സംഘം. കൊയിലാണ്ടിയില്‍ നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്.

Exit mobile version