സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍തീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെ തിരയില്‍പ്പെട്ടു, വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം

നാഗര്‍കോവില്‍: കടല്‍ത്തിരയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ക്ക് ദാരുണാന്ത്യം. നാഗര്‍കോവിലാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍തീരത്ത് ചിപ്പി ശേഖരിക്കുന്നതിനിടെയാണ് പെണ്‍കുട്ടികള്‍ തിരയില്‍പ്പെട്ട് മുങ്ങിമരിച്ചത്.

മെലേശങ്കരന്‍കുഴി സ്വദേശി മുത്തുകുമാര്‍ – മീന ദമ്പതികളുടെ മകള്‍ സജിത(13), മെലേശങ്കരന്‍കുഴിയിലെ രത്‌നകുമാറിന്റെ മകള്‍ ദര്‍ശിനി(13) എന്നിവരാണ് മരിച്ചത്.

also read:ജസ്റ്റ് വാവൗ! കാണാതിരിക്കരുത്! മഞ്ഞുമ്മല്‍ ബോയ്‌സിനെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്‍

പിള്ളതോപ്പ് കടല്‍ത്തീരത്ത് ഞായറാഴ്ച വൈകീട്ടാണ് സംഭവം. സജിതയുടെ മൃതദേഹം ഞായറാഴ്ചയും ദര്‍ശിനിയുടെ മൃതദേഹം അപകടസ്ഥലത്ത് നിന്ന് 500 മീറ്റര്‍ അകലെനിന്ന് ഇന്ന് വൈകീട്ടുമാണ് ലഭിച്ചത്.

പിള്ളതോപ്പില്‍ സുഹൃത്തിന്റെ വീട്ടില്‍ പോയതായിരുന്നു ഇരുവരും. അതിനിടെ സുഹൃത്തിനും ബന്ധുക്കള്‍ക്കൊപ്പം ചിപ്പികള്‍ ശേഖരിക്കുന്നതിനായി കടല്‍ത്തീരത്തെത്തി, ഇവിടെ നിന്നും ആഞ്ഞടിച്ച തിരമാലയില്‍പ്പെടുകയായിരുന്നു.

also read:ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; തൃശൂരിൽ വിഎസ് സുനിൽ കുമാർ, വയനാട്ടിൽ ആനിരാജ; പന്ന്യൻ രവീന്ദ്രൻ തലസ്ഥാനത്ത്

ആലാംകോട്ട സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും.മൃതദേഹങ്ങള്‍ ആശാരിപള്ളം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചു.

Exit mobile version