ജസ്റ്റ് വാവൗ! കാണാതിരിക്കരുത്! മഞ്ഞുമ്മല്‍ ബോയ്‌സിനെ അഭിനന്ദിച്ച് ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: ഗുണ കേവില്‍ അകപ്പെട്ട കൂട്ടുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന സൗഹൃദ സംഘത്തിന്റെ കഥ പറയുന്ന ചിദംബരം ഒരുക്കിയ ചിത്രം മഞ്ഞുമ്മല്‍ ബോയ്‌സ് ബോക്‌സോഫീസില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിനെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് തമിഴ്‌നാട് യുവജനക്ഷേമ സ്‌പോര്‍ട്‌സ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിന്‍. കാണാതിരിക്കരുത് എന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് കൈയ്യടിച്ച് ഉദയനിധി സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചത്.

മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടു. ജസ്റ്റ് വാവൗ! കാണാതിരിക്കരുത്. ടീമിന് അഭിനന്ദനങ്ങള്‍ എന്നാണ് ഉദനനിധി സ്റ്റാലിന്‍ എക്‌സില്‍ കുറിച്ചത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും വലിയ പ്രേക്ഷക പ്രതികരണമാണ് മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഷോകള്‍ വര്‍ധിപ്പിച്ചതായാണ് വിവരം.

മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ആഗോള കളക്ഷന്‍ മൂന്ന് ദിവസം കൊണ്ട് 25.93 കോടിയിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. റിലീസ് ദിവസം മഞ്ഞുമ്മല്‍ ബോയ്‌സ് കേളത്തിലെ തിയറ്ററുകളില്‍ നിന്നും 3.35 കോടി രൂപയാണ് നേടിയത്. ഇന്ത്യയില്‍ നിന്ന് നേടിയത് 3.9 കോടി രൂപയും. കേരളത്തിലെ ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിങ് കളക്ഷന്‍ കൂടിയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കിയത്. സൂപ്പര്‍ താരങ്ങളോ പ്രീ ഹൈപ്പോ ഒന്നുമില്ലാതെ തിയ്യേറ്ററിലെത്തി ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ എന്ന നേട്ടവും മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തമാക്കി.

Exit mobile version