പീച്ചി റിസര്‍വോയറില്‍ വഞ്ചിമറിഞ്ഞ് അപകടം, മൂന്നുപേരെ കാണാതായി, ഒരാള്‍ രക്ഷപ്പെട്ടു

തൃശൂര്‍ : പീച്ചി റിസര്‍വോയറില്‍ വഞ്ചിമറിഞ്ഞ് അപകടം. മൂന്നുപേരെ കാണാതായി. റിസര്‍വോയറിലെ ആനവാരിയിലാണ് അപകടം സംഭവിച്ചത്.

നാട്ടുകാരായ വിപിന്‍, അജിത്ത്, സിറാജ് എന്നിവരെയാണ് വഞ്ചി മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായത്. ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന ശിവപ്രസാദ് നീന്തി രക്ഷപ്പെട്ടു.

also read: 68ാം വയസിൽ പ്രണയ സാഫല്യം; മൂന്നാം തവണയും വിവാഹിതനായി അഭിഭാഷകൻ ഹരീഷ് സാൽവെ; ചടങ്ങിനെത്തി അംബാനിയും ലളിത് മോദിയും മിത്തലും

കാണാതായവര്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഫലമൊന്നുമുണ്ടായില്ല. ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു.

നാളെ രാവിലെ പുനരാരംഭിക്കും. രക്ഷാപ്രവര്‍ത്തനത്തിന് അഗ്നിരക്ഷാസേനക്കൊപ്പം നാട്ടുകാരും പങ്കുചേര്‍ന്നിരുന്നു.

Exit mobile version