വിനോദ സഞ്ചാര ബോട്ടിന് തീപിടിച്ചു, പൂര്‍ണമായും കത്തിനശിച്ചു

കൊച്ചി: കായലില്‍ നിര്‍ത്തിയിട്ട ബോട്ടിന് തീപിടിച്ചു. കൊച്ചിയിലാണ് സംഭവം. തന്തോന്നിതുരുത്തില്‍ ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് തീപിടിച്ചത്.

ഇന്ന് രാവിലെയാണ് ബോട്ടിന് തീപിടിച്ചത്. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ട് നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു.

also read: ഹോട്ടല്‍ ഉടമയെ വെട്ടിനുറുക്കി ബാഗുകളിലാക്കിയ സംഭവം; പ്രതികളായ ഷിബിലിന് പ്രായം 22, ഫര്‍ഹാനക്ക് 18

അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. മുളവുകാട് പൊലീസും തീരദേശ പൊലീസും സ്ഥലത്തെത്തി.

also read: സിദ്ധിഖിന്റേത് ആരോടും ദേഷ്യപ്പെടാത്ത സൗമ്യമായ പെരുമാറ്റം, ഷിബിലിയുടേത് മോശം സ്വഭാവവും സ്ഥിരം മദ്യപാനിയും, ഹോട്ടല്‍ ഉടമയുടെ കൊലപാതകം ഇനിയും വിശ്വസിക്കാനാവാതെ ജീവനക്കാര്‍

നാട്ടുകാരുടെ കൂടെ സഹായത്തോടെ തീയണച്ചു. സംഭവത്തില്‍ മുളവുകാട് പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version