വയനാട്ടില്‍ വനത്തില്‍ തീപിടുത്തം, തീയണക്കാനുള്ള തീവ്രശ്രമത്തില്‍ ഫയര്‍ഫോഴ്‌സും വനംവകുപ്പ് ഉദ്യോഗസ്ഥരും

സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ വനത്തില്‍ തീപിടുത്തം. സുല്‍ത്താന്‍ ബത്തേരി മൂലങ്കാവ് കാരശ്ശേരി വനത്തിലാണ് തീപിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും വനവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണക്കാനുള്ള ശ്രമത്തിലാണ്.

fire|bignewslive

വനത്തിനുള്ളില്‍ ജനവാസ മേഖലയോട് അടുത്തുകിടക്കുന്ന മുളങ്കാടുകള്‍ക്കാണ് തീ പിടിച്ചിരിക്കുന്നത്. തീ സമീപത്തെ റബര്‍ തോട്ടത്തിലേക്കും പടന്നുകയറിയിട്ടുണ്ടെന്നാണ് വിവരം.

also read:ജീപ്പില്‍ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിക്കുന്നതിനിടെ സ്‌ഫോടനം, മൂന്നുപേര്‍ക്ക് പരിക്ക്, 13പേര്‍ക്കെതിരേ കേസ്

വിവരമറിഞ്ഞ് ബത്തേരിയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സാണ് സ്ഥലത്തെത്തിയത്. ഇവര്‍ക്കൊപ്പം നാട്ടുകാരും വനവകുപ്പ് ഉദ്യോഗസ്ഥരും തീ പൂര്‍ണ്ണമായും അണക്കാനുള്ള തീവ്രശ്രമത്തിലാണ്.

fire|bignewslive

ഈ മേഖലയില്‍ മുന്‍പും സമാന രീതിയില്‍ മുളംകൂട്ടങ്ങള്‍ക്ക് തീ പിടിച്ചിരുന്നു. ഈ വനത്തില്‍ ആനകളുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Exit mobile version