റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ക്ക് കൂട്ടത്തോടെ തീ പിടിച്ചു, കത്തിനശിച്ചത് പത്തോളം ബൈക്കുകള്‍, കാരണം അവ്യക്തം

തൃശൂര്‍: റെയില്‍വേ സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ക്ക് കൂട്ടത്തോടെ തീ പിടിച്ചു. തൃശ്ശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് നടുക്കുന്ന സംഭവം. തിങ്കളാഴ്ച്ച രാവിലെയാണ് ബൈക്കുകള്‍ക്ക് കൂട്ടത്തോടെ തീപിടിച്ചത്.

റെയില്‍വേ സ്റ്റേഷന് പുറത്തായി റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്കാണ് തീ പിടിച്ചത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

also read:വരും മണിക്കൂറില്‍ ഇടിമിന്നലോടുകൂടിയ മഴ, 40 കിമീ വേഗതയില്‍ കാറ്റുവീശിയേക്കാം, മുന്നറിയിപ്പ്

പത്തോളം ബൈക്കുകളാണ് കത്തി നശിച്ചത്. റെയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുടയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Exit mobile version