ഭക്ഷണം കാറിലേക്കെത്തിച്ചു നല്‍കിയില്ല, ഹോട്ടലുടമയെ ക്രൂരമായി മര്‍ദിച്ച് സംഘം, ഹോട്ടലും അടിച്ചുതകര്‍ത്തു, കേസ്

hotel owner attacked|bignewslive

പാലക്കാട്: പാലക്കാട് ഹോട്ടലുടമയ്ക്ക് മര്‍ദ്ദനം. ഭക്ഷണം കാറിലേക്കെത്തിച്ചു നല്‍കാത്തതിനായിരുന്നു ഒരു സംഘം ഹോട്ടലുടമയെ ക്രൂരമായി മര്‍ദിച്ചത്. പാലക്കാട് നാട്ടുകല്ലിലെ യാസ് കഫേ ഉടമ സല്‍സലിനാണ് മര്‍ദ്ദനമേറ്റത്

സംഭവത്തില്‍ 10 പേര്‍ക്കെതിരെ നാട്ടുകല്‍ പൊലീസ് കേസെടുത്തു. നാട്ടുകല്‍ സ്വദേശിയായ യൂസഫ്, ശിഹാബ്, ഷുക്കൂര്‍, റാഷിദ്, ബാദുഷ എന്നിവര്‍ക്കെതിരെയും കണ്ടാല്‍ അറിയുന്ന അഞ്ചു പേര്‍ക്കെതിരെയുമാണ് കേസെടുത്തത്.

മൂന്നുദിവസം മുന്‍പാണ് സംഭവം. ഹോട്ടലിന് പുറത്ത് നിര്‍ത്തിയ കാറിലേക്ക് ഭക്ഷണം എത്തിച്ച് നല്‍കാനാകില്ലെന്ന് ഹോട്ടലുടമ പറഞ്ഞതാണ് പ്രകോപിപ്പിച്ചത്.

ക്ഷുഭിതരായ സംഘം കടയിലെക്ക് അതിക്രമിച്ച് കയറി ഫര്‍ണ്ണിച്ചറും ഗ്ലാസുകളും തകര്‍ത്തു. 50000 രൂപയുടെ നാശനഷ്ടമുണ്ടായതായി കടയുടമ പറഞ്ഞു.

Exit mobile version