വ്യാപകമായി പടര്‍ന്ന് അഞ്ചാംപനി, മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധം

മലപ്പുറം: മലപ്പുറം ജില്ലയില്‍ അഞ്ചാം പനി വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. ഈ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലാ ഭരണകൂടം മാസ്‌ക്ക് നിര്‍ബന്ധമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അംഗന്‍വാടികളിലും ഇതുസംബന്ധിച്ച നിര്‍ദേശം നല്കി. അഞ്ചാം പനിക്കെതിരെ വലിയ രീതിയിലുള്ള പ്രതിരോധ നിര്‍ദേശങ്ങളാണ് ജില്ലാ ഭരണകൂടം നല്‍കുന്നത്.

also read: പ്രതിഭാ പാട്ടീല്‍ കോട്ടയ്ക്കലില്‍: മലപ്പുറത്തിന്റെ സ്‌നേഹസമ്മാനം കൈമാറി സാദിഖലി ശിഹാബ് തങ്ങള്‍

പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനുള്ള ബോധവത്കരണവും ആരോഗ്യവകുപ്പ് ശക്തമാക്കി. അതിനിടെ അഞ്ചാം പനിക്ക് ചികിത്സ വേണ്ടെന്നടക്കമുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്.

ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Exit mobile version