പ്രതിഭാ പാട്ടീല്‍ കോട്ടയ്ക്കലില്‍: മലപ്പുറത്തിന്റെ സ്‌നേഹസമ്മാനം കൈമാറി സാദിഖലി ശിഹാബ് തങ്ങള്‍

കോട്ടയ്ക്കല്‍: മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് മലപ്പുറത്തിന്റെ സ്‌നേഹസമ്മാനം കൈമാറി മുസ്‌ലിം ലീഗ് അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെത്തിയാണ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രതിഭാ പാട്ടീലിനെ സന്ദര്‍ശിച്ചത്.

കേരളവും മലപ്പുറവും സമാധാനത്തിന്റെ നാടാണെന്ന് അവര്‍ അഭിപ്രായപ്പെട്ടതായി സാദിഖലി തങ്ങള്‍ പറഞ്ഞു. സന്ദര്‍ശന വിവരം സാദിഖലി തങ്ങള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു.

Read Also: ‘ഏന്‍ പയ്യനുടെ പിറന്നാള്‍…’! വീടില്ല, ഫുട്പാത്തില്‍ മധുരം വിതരണം ചെയ്ത് ആഘോഷിച്ച് അത്ഭുതപ്പെടുത്തിയ അമ്മ

രാജ്യ പുരോഗതിയ്ക്കായി ആരോഗ്യം ചിലവഴിച്ച, രാജ്യനന്മക്കായി അഹോരാത്രം പ്രവര്‍ത്തിച്ച കര്‍മോത്സുകയായ പ്രഥമ വനിതയായിരുന്നു അവര്‍. കേരളത്തില്‍ മുമ്പ് സന്ദര്‍ശിച്ചുണ്ടെങ്കിലും മലപ്പുറത്തും കോട്ടക്കലും ആദ്യമായിട്ടാണ് അവര്‍ വരുന്നത്.

കോട്ടക്കലിലെ ചികിത്സ ഫലപ്രദമായിരുന്നുവെന്നും നമ്മുടെ നാടും നാട്ടുകാരും അവരെ വളരെ സന്തുഷ്ടരാക്കുന്നുവെന്നും നിറഞ്ഞ സംതൃപ്തിയോടെ അവര്‍ പറഞ്ഞു. കേരളവും മലപ്പുറവും സമാധാനത്തിന്റെ നാടാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. പ്രിയപ്പെട്ട മുന്‍ രാഷ്ട്രപതിക്ക് മലപ്പുറത്തിന്റെ സ്‌നേഹ സമ്മാനം കൈമാറിയതിനു ശേഷമാണ് അവിടെ നിന്ന് ഇന്നലെ മടങ്ങിയത്. തിരിച്ചു നാട്ടിലേക്ക് പൂര്‍ണ്ണ ആരോഗ്യവതിയായി മടങ്ങാനാകട്ടെ എന്നും ആശംസിക്കുന്നു.

Exit mobile version