ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് തടഞ്ഞു, ഭാര്യ മാതാവിനെ വെട്ടിക്കൊന്ന് യുവാവ്, നടുക്കം

മലപ്പുറം: ഭാര്യ മാതാവിനെ യുവാവ് വെട്ടിക്കൊലപ്പെടുത്തി. മലപ്പുറം ജില്ലയിലെ വണ്ടൂര്‍ നടുവത്താണ് സംഭവം. വരിച്ചാലില്‍ സല്‍മത്ത് ആണ് മരിച്ചത്.

അമ്പത്തിരണ്ട് വയസ്സായിരുന്നു. സംഭവത്തില്‍ സല്‍മത്തിന്റെ മരുമകന്‍ സമീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മകളെ സമീര്‍ വെട്ടാന്‍ ശ്രമിക്കുന്നത് തടയുമ്പോഴാണ് സല്‍മത്തിന് വെട്ടേറ്റത്.

also read:മലയാളികളായ ദമ്പതികളും സുഹൃത്തായ അധ്യാപികയും മരിച്ച നിലയില്‍

കുടുംബവഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നു പൊലീസ് പറഞ്ഞു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version