യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; മലപ്പുറം – കോഴിക്കോട് റോഡില്‍ ഇന്ന് ഗതാഗത നിയന്ത്രണം

മലപ്പുറം: മലപ്പുറം – കോഴിക്കോട് റോഡില്‍ ഇന്ന് ഗതാഗത തടസ്സം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച മുസ്ലിം യൂത്ത് ലീഗ് പൂക്കോട്ടൂരില്‍ നിന്ന് കോഴിക്കോട് കടപ്പുറത്തേക്ക് നടത്തുന്ന ഡേ നൈറ്റ് മാര്‍ച്ചുമായി ബന്ധപ്പെട്ട് ഗതാഗതതടസ്സമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

ഉച്ചയ്ക്ക് രണ്ടുമുതലാണ് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുക. പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കു പോകുന്ന വാഹനങ്ങള്‍ തിരൂര്‍ക്കാട് നിന്ന് മഞ്ചേരി – അരീക്കോട് – മുക്കം വഴിയും മലപ്പുറത്തുനിന്ന് കോഴിക്കോട്ടേക്ക് പോകുന്ന വാഹനങ്ങള്‍ വേങ്ങര – കൂരിയാട് – യൂണിവേഴ്‌സിറ്റി – രാമനാട്ടുകര വഴിയും പോകണമെന്ന് അറിയിച്ചു.

കൊണ്ടോട്ടി, കിഴിശ്ശേരി ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വാഴക്കാട് – എടവണ്ണപ്പാറ വഴിയും കോഴിക്കോടുനിന്ന് മലപ്പുറം – പെരിന്തല്‍മണ്ണ – കൊണ്ടോട്ടി ഭാഗത്തേക്കുവരുന്ന വാഹനങ്ങളും ഇതേവഴി കടന്നുപോകണമെന്നും പോലീസ് വ്യക്തമാക്കി.

Exit mobile version