ലോട്ടറിയടിച്ചത് 25 കൊല്ലത്തേക്ക്, മാസം ലഭിക്കുക 5.5 ലക്ഷം, ഇന്ത്യക്കാരന് ദുബായിയില്‍ മെഗാ സമ്മാനം

ദുബായ്: യുഎഇയുടെ മെഗാ ഫാസ്റ്റ് ഫൈവ് നറുക്കെടുപ്പില്‍ ഇന്ത്യന്‍ ആര്‍ക്കിടെക്റ്റിന് സമ്മാനം. എന്നാല്‍ സാധാരണ സമ്മാനമല്ല ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. അടുത്ത 25 വര്‍ഷത്തേയ്ക്ക് എല്ലാ മാസവും 5.5 ലക്ഷത്തിലധികം രൂപ ലഭിക്കുന്ന ലോട്ടറിയാണ് ഇദ്ദേഹത്തിന് ലഭിച്ചത്.

ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് ആദില്‍ ഖാനെയാണ് ഭാഗ്യദേവത കടാക്ഷിച്ചത്. ദുബായിലെ ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ ഇന്റീരിയര്‍ ഡിസൈന്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്യുകയാണ് ആദില്‍. വ്യാഴാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഖാനെ വിജയിയായി തിരഞ്ഞെടുത്തത്.

also read: ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതിനെ ചൊല്ലി തര്‍ക്കം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍

ലോട്ടറിയടിച്ചതില്‍ സന്തോഷമുണ്ടെന്നും ഒരു നിര്‍ണായക സമയത്താണ് ഇത് ലഭിച്ചതെന്നും ഖാന്‍ പറഞ്ഞു. ‘പണം ആവശ്യമുള്ള സമയത്ത് തന്നെയാണ് ഈ ലോട്ടറി അടിച്ചത്.കൊവിഡ് സമയത്ത് എന്റെ സഹോദരന്‍ മരിച്ചു. ഇതോടെ എന്റെ കുടുംബത്തിന്റെ ഏക ആശ്രയം ഞാനാണ്. അദ്ദേഹത്തിന്റെ കുടുംബത്തെയും ഞാനാണ് നോക്കുന്നത്. എനിക്ക് പ്രായമായ മാതാപിതാക്കളും അഞ്ച് വയസുള്ള ഒരു മകളുമുണ്ട്. ‘ – മുഹമ്മദ് ആദില്‍ ഖാന്‍ പറഞ്ഞു.

2018ലാണ് ദുബായിയില്‍ എത്തിയത്. താന്‍ ഒത്തിരി കഷ്ടപ്പാടുകള്‍ അനുഭവിച്ചാണ് ഖാന്‍ ഈ നിലയിലെത്തിയത്. പഠിക്കാന്‍ മിടുക്കനായിരുന്നതിനാല്‍ ബന്ധുക്കളാണ് ഉന്നത വിദ്യാഭ്യാസത്തിന് പണം നല്‍കിയതെന്നും ആദില്‍ പറയുന്നു.

also read: എബിവിപി പ്രവർത്തകർക്ക് പിരിവ് നൽകിയില്ല; പ്രകടനത്തിന് മകൾ പോയില്ല; നെയ്യാറ്റിൻകരയിലെ റിട്ട. എസ്‌ഐയുടെ വീടും കാറും അടിച്ച് തകർത്ത് അക്രമികൾ

കുടുംബാംഗങ്ങളെ യു എ ഇയില്‍ കൊണ്ടുവന്ന് നിര്‍ത്തണമെന്ന് എനിയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ ആ സമയം അതിനുള്ള പണം കൈയില്‍ ഇല്ലായിരുന്നു. വാര്‍ത്തയറിഞ്ഞപ്പോള്‍ ആദ്യം ഞെട്ടിപ്പോയി. വീട്ടുകാരോട് പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാനായില്ലെന്നും ആദില്‍ പറയുന്നു.

Exit mobile version