മുപ്പത് വർഷമായി പ്രവാസ ലോകത്ത്; അവധി കഴിഞ്ഞെത്തിയതിന്റെ പിറ്റേന്ന് തിരുവനന്തപുരം സ്വദേശി സലാലയിൽ കുഴഞ്ഞുവീണു മരിച്ചു

സലാല: തിരുവനന്തപുരം സ്വദേശി ഒമാനിലെ സലാലയിൽ കുഴഞ്ഞ് വീണ് മരിച്ചു. ശാന്തിനഗർ തിരുമലയിലെ പത്മരാമത്തിൽ അശോക് (54) ആണ് ണരണപ്പെട്ടത്. തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചനിലയിലാണ് കണ്ടെത്തിയത്. പ്രമുഖ സ്വകാര്യ കമ്പനിയിൽ കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ജോലി ചെയ്ത് വരികയായിരുന്നു.ഭാര്യ: മിനി. മക്കൾ: അശ്വിൻ, അവിനാഷ്.

ടിസയുടെ സംഘാടകരിൽ പ്രമുഖനും പ്രവാസ ലോകത്ത് വലിയ സുഹൃത്ത് ബന്ധങ്ങളുള്ള വ്യക്തിയുമായികുന്നു. തുംറൈത്തിലെ കമ്മ്യൂണിറ്റി സേവന പ്രവർത്തനങ്ങളിൽ മുമ്പിൽ ഉണ്ടായിരുന്ന അശോകിന്റെ വിയോഗം സഹപ്രവർത്തകർക്കും നോവായി.

ALSO READ- മെഡിക്കൽ കോളേജിലും ഗാന്ധിഭവനിലും മൂന്ന് ദിവസം വീതം സേവനം ചെയ്യണം; അപകടകരമായി കാറോടിച്ച അഞ്ചു യുവാക്കൾക്ക് വ്യത്യസ്തമായ ശിക്ഷ

നാട്ടിൽ നിന്നും അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം തിരിച്ചെത്തിയത്. സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മ്യതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ടിസ ഭാരവാഹികൾ അറിയിച്ചു. അശോകന്റെ ആകസ്മിക നിര്യാണത്തിൽ കോൺസുലാർ ഏജന്റ് ഡോ. സനാതനനും വിവിധ സംഘടന ഭാരവാഹികളും അനുശോചിച്ചു.

Exit mobile version