യുഎഇയില്‍ പെരുമഴയില്‍ വെള്ളപ്പൊക്കം, റോഡുകള്‍ വെള്ളത്തിനടിയില്‍, വിമാനങ്ങള്‍ റദ്ദാക്കി

ദുബായി: യുഎഇയില്‍ പെരുമഴയില്‍ വെള്ളപ്പൊക്കം. പലയിടത്തും റോഡുകള്‍ വെള്ളത്തിനടിയിലായി. തിങ്കളാഴ്ച വൈകിട്ട് മുതലാണ് മഴ തുടങ്ങിയത്. 24 മണിക്കൂറിനിടെ 142 മില്ലിമീറ്റര്‍ വരെ മഴ പെയ്‌തെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്ക്.

ദുബായി വിമാനത്താവളത്തില്‍ 94.7 മില്ലി മീറ്ററാണ് വര്‍ഷം ലഭിക്കുന്ന ശരാശരി മഴ. ശക്തമായ ഇടിമിന്നലും കാറ്റുമാണ് പല ഭാഗങ്ങളിലും അനുഭവപ്പെട്ടത്. ഇന്ന് രാവിലെയാണ് കാറ്റിന് ശമനം ഉണ്ടായത്.

also read:ആനകളെ വീണ്ടും പരിശോധിക്കില്ല, വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യും, തൃശ്ശൂര്‍ പൂരം നല്ല രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മന്ത്രി കെ രാജന്‍

യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നും മഴ തുടരും. കനത്ത മഴയിലും കാറ്റിലും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായതിനാല്‍ ദുബൈയില്‍ നിന്നുമുള്ള വിമാനങ്ങള്‍ റദ്ദാക്കി.

കേരളത്തിലേക്കുള്‍പ്പെടെയുള്ള സര്‍വീസുകള്‍ റദ്ദാക്കി. ശക്തമായ കാറ്റു വീശുന്നതിനാല്‍ ജനങ്ങളോട് വീടിന് പുറത്തിറങ്ങരുതെന്ന് പ്രത്യേക നിര്‍ദേശമുണ്ട്. സ്‌കൂളുകള്‍ക്ക് എല്ലാം നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു.

Exit mobile version