ആനകളെ വീണ്ടും പരിശോധിക്കില്ല, വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യും, തൃശ്ശൂര്‍ പൂരം നല്ല രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മന്ത്രി കെ രാജന്‍

തൃശൂര്‍: തൃശ്ശൂര്‍ പൂരത്തിന് ആനകളുടെ എഴുന്നള്ളിപ്പിനുള്ള നിയന്ത്രണവുമായി ബന്ധപ്പെട്ട് വനംവകുപ്പ് പുറത്തിറക്കിയ ഉത്തരവ് ഭേദഗതി ചെയ്യുമെന്ന് മന്ത്രി കെ.രാജന്‍. പൂരം നല്ല രീതിയില്‍ നടത്താന്‍ സര്‍ക്കാര്‍ ഒപ്പമുണ്ടെന്നും മന്ത്രി അറിയിച്ചു.

വെറ്റിനറി സംഘത്തിന്റെ പരിശോധനക്ക് ശേഷം ആനകളെ വീണ്ടും പരിശോധിക്കില്ല. വനം വകുപ്പിന്റെ ഉത്തരവില്‍ നിന്നും ഇത് ഉടന്‍ ഒഴിവാക്കുമെന്നും പുതിയ ഉത്തരവ് ഉടന്‍ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു.

Also Read:മദ്യപിച്ചെത്തി ഭാര്യയേയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍മക്കളെയും കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തി; ഭര്‍ത്താവ് പിടിയില്‍

വെറ്ററിനറി ഡോക്ടര്‍മാരുടെ പരിശോധന സര്‍ട്ടിഫിക്കറ്റുള്ള ആനകളുടെ ഫിറ്റ്‌നസ് പുന:പരിശോധന അപ്രായോഗികമാമെന്നും ആനകളുടെ രണ്ടാം വട്ട ഫിറ്റ്‌നസ് പരിശോധന ഒഴിവാക്കുമെന്നും മന്ത്രി എ കെ.ശശീന്ദ്രന്‍ അറിയിച്ചു.

ഇക്കാര്യം ഹൈക്കോടതിയില്‍ നല്‍കിയ പുതിയ സത്യവാങ്മൂലത്തില്‍ ഒഴിവാക്കിയിട്ടുണ്ടെന്നും കോടതിയില്‍ നിന്ന് അനുകൂല വിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും എകെ ശശീന്ദ്രന്‍ പറഞ്ഞു.

Exit mobile version