ആവേശക്കൊടുമുടിയില്‍ പൂരപ്രേമികള്‍, തൃശൂര്‍ പൂര വിളമ്പരം ഇന്ന്

തൃശൂര്‍: കേരളക്കരയെ മുഴുവന്‍ ആവേശത്തിലാഴ്ത്തി തൃശൂര്‍ പൂരത്തിന്റെ വിളമ്പരം ഇന്ന്. നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുര നട വഴി വടക്കുംനാഥ ക്ഷേത്രത്തിന് പുറത്തിറങ്ങി നിലപാട് തറയിലെത്തി പൂര വിളമ്പരം നടത്തും.

ഇതോടെ പൂരാഘോഷത്തിന് തുടക്കമാകും. 48 മണിക്കൂര്‍ നീണ്ട് നില്‍ക്കുന്നതാണ് പൂരാഘോഷങ്ങള്‍. നാളെ രാവിലെ മുതല്‍ ഘടക ക്ഷേത്രങ്ങളില്‍ നിന്നും പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളില്‍ നിന്നും ദേവി ദേവന്മാര്‍ വടക്കുംനാഥന്റെ മണ്ണിലേക്ക് എത്തും.

also read: അയല്‍വാസിയുടെ കാല്‍ തല്ലി ഒടിക്കാന്‍ 30,000 രൂപയ്ക്ക് ക്വട്ടേഷന്‍: തൊടുപുഴയിലെ അമ്മയും മകളും ഒളിവില്‍

ഇതിന് ശേഷം മഠത്തില്‍ വരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും കുടമാറ്റവും നടക്കും. പൂരപ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന വെടിക്കെട്ട് മറ്റന്നാള്‍ പുലര്‍ച്ചെയാണ്. ഇന്നലെയായിരുന്നു സാമ്പിള്‍ വെടിക്കെട്ട് നടന്നത്. കാഴ്ചയുടെ വര്‍ണവിസ്മയമൊരുക്കിയ വെടിക്കെട്ട് കാഴ്ചക്കാരില്‍ വേറിട്ട അനുഭവമായി.

Exit mobile version