‘ പൂരത്തിന്റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നു, പിന്നില്‍ ഗൂഢാലോചനയുണ്ട്’ ; സുരേഷ് ഗോപി

ഇതേ കമ്മീഷണറെ നിർത്തി മര്യാദയ്ക്ക് പൂരം നടത്തിക്കാണിക്കണമെന്നും സുരേഷ്ഗോപി

തൃശ്ശൂര്‍: പൂരം വെടിക്കെട്ട് പകല്‍വെളിച്ചത്തില്‍ നടത്തേണ്ടി വന്നതിലും, പൂരം സമാപന ചടങ്ങുകള്‍ അലങ്കോലമായതിലും പോലീസിന്റെ നടപടികളിലും പ്രതികരണവുമായി സുരേഷ് ഗോപി രംഗത്ത്.

പൂരത്തിന്റെ പരമ്പരാഗതരീതിക്ക് ഭംഗം വന്നു. അതിന് പിന്നില്‍ പ്ലാനുണ്ട്, ഗൂഡാലോചനയുണ്ട്. വെടിക്കെട്ട് തടസ്സപ്പെട്ടപ്പോള്‍ തന്നെ വിളിച്ചു വരുത്തിയതാണ്. 2 മണിക്ക് വിളിച്ചു. 2.10ന് പുറപ്പെട്ടു. തന്നെ ബ്ലോക്ക് ചെയ്തിട്ടതിനാല്‍ സേവാഭാരതിയുടെ ആംബുലന്‍സിലാണ് വന്നത്. ഏത് പാര്‍ട്ടിയുടെ ഇടപെടല്‍ ഉണ്ടായാലും അന്വേഷിച്ച് കണ്ടെത്തട്ടെയെന്നും സുരേഷ് ഗോപി പറഞ്ഞു.

ALSO READ മുന്‍വൈരാഗ്യം, ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ച യുവാവ് മരിച്ചു, സുഹൃത്തുക്കള്‍ അറസ്റ്റില്‍

ഇതേ കമ്മീഷണറെ നിര്‍ത്തി മര്യാദയ്ക്ക് പൂരം നടത്തിക്കാണിക്കണം. തിരുവമ്പാടി ദേവസ്വത്തില്‍ നിന്നാണ് തന്നെ വിളിച്ചത്.കൂടുതല്‍ തല്ലുകൊള്ളാതിരിക്കാന്‍ നിര്‍ത്തിപ്പോവുക എന്നാണ് പോലീസ് പറഞ്ഞത്.കമ്മീഷണര്‍ തനിക്ക് ലഭിച്ച നിര്‍ദ്ദേശമാണ് പാലിച്ചത്.ചുമ്മാ അടുക്കള വര്‍ത്താനം പറയരുതെന്നും സുരേഷ് ഗോപി പറഞ്ഞു.

Exit mobile version