മുന്‍വൈരാഗ്യം, ആസിഡൊഴിച്ച് പരിക്കേല്‍പ്പിച്ച യുവാവ് മരിച്ചു, സുഹൃത്തുക്കള്‍ അറസ്റ്റില്‍

കോട്ടയം: ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം. കോട്ടയം ജില്ലയിലെ മണിമലയിലാണ് സംഭവം. പള്ളിക്കത്തോട് ആനിക്കാട് സ്വദേശി പി കെ സുമിത്ത് ആണ് മരിച്ചത്.

30 വയസ്സായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ സുമിത്ത് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരിച്ചത്. മുന്‍ വൈരാഗ്യത്തിന്റെ പേരിലായിരുന്നു ആക്രമണം.

Also Read:നഷ്ടക്കണക്കുകൾ ലാഭമാക്കാൻ കല്യാണ ഓട്ടങ്ങൾ പിടിച്ച് കെഎസ്ആർടിസി; ഞായറാഴ്ച മാത്രം ഓടിയത് ഏഴു കല്യാണങ്ങൾക്ക്; വൻഹിറ്റ്!

സംഭവത്തില്‍ ഇടുക്കി അയ്യപ്പന്‍കോവില്‍ പരപ്പ് ഭാഗത്ത്, വെട്ടു കുഴിയില്‍ വീട്ടില്‍ സാബു ദേവസ്യ, കൊടുങ്ങൂര്‍ പാണപുഴ ഭാഗത്ത് പടന്നമാക്കല്‍ വീട്ടില്‍ രാജു എന്ന് വിളിക്കുന്ന പ്രസീദ്. ജി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇവര്‍ ഒരുമിച്ച് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. വാഴൂര്‍ ആനിക്കാട് കൊമ്പാറ സ്വദേശിയായ സുമിത്തിനെ പൊന്തമ്പുഴ വനത്തില്‍ എത്തിച്ച് ഇവര്‍ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.

Exit mobile version