തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

തൃശൂര്‍: ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് ബുധനാഴ്ച കൊടിയേറ്റം. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക.

തിരുവമ്പാടി ക്ഷേത്രത്തില്‍ ബുധന്‍ പകല്‍ 11നും 11.30നും ഇടയ്ക്കും പാറമേക്കാവില്‍ പകല്‍ 12.30നുമാണ് കൊടിയേറ്റം. മെയ് നാലിന് സാമ്പിള്‍ വെടിക്കെട്ടും ചമയ പ്രദര്‍ശനവും നടക്കും.

അഞ്ചിന് രാവിലെ ഒമ്പതിനാണ് പൂരവിളംബരം. കൊമ്പന്‍ എറണാകുളം ശിവകുമാര്‍ തെക്കേഗോപുര നട തുറക്കും. ആറിനാണ് പൂരം. ഏഴിന് ഉപചാരം ചൊല്ലി പിരിയും.

Exit mobile version