പതിവ് പോലെ നടക്കാനിറങ്ങി, പിന്നീട് ഒരുവിവരവുമില്ല, ക്യാപ്റ്റൻ മരിച്ച നിലയിൽ

കോഴിക്കോട്: കോഴിക്കോട് താമസ്ഥലത്ത് നിന്നും കഴിഞ്ഞ ദിവസം കാണാതായ കോട്ടയം സ്വദേശി മരിച്ച നിലയില്‍. ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി മഹേഷ് ഗോപാലകൃഷണന്‍ ആണ് മരിച്ചത്.

മഹേഷ് ഷിപ്പിലെ ക്യാപ്റ്റനായി ജോലി ചെയ്യുകയായിരുന്നു. മഹേഷിനെ വെള്ളിയാഴ്ച വൈകീട്ടുമുതലാണ് കാണാതായത്. പതിവ് പോലെ നടക്കാനിറങ്ങിയ മഹേഷ് പിന്നീട് തിരിച്ചെത്തിയില്ല.

ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കള്‍ കസബ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസും സുഹൃത്തുക്കളും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഇന്നലെ രാവിലെ 8.45ഓടെ മാവൂര്‍ റോഡില്‍ റാവിസ് ഹോട്ടലിനും ഹിറാ സെന്ററിനുമിടയിലാണ് യാത്രക്കാര്‍ മൃതദേഹം കണ്ടത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.

Exit mobile version