വെടിക്കെട്ട് പെസോയുടെ മാര്‍ഗനിര്‍ദേശം പ്രകാരം, തൃശൂര്‍ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് കളക്ടര്‍ വി ആര്‍ കൃഷ്ണതേജ

തൃശൂര്‍: ഏപ്രില്‍ മുപ്പതിന് നടക്കുന്ന തൃശൂര്‍ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ. വെടിക്കെട്ട് നടത്തുക പെസോയുടെ മാര്‍ഗനിര്‍ദേശം പൂര്‍ണമായും പാലിച്ചാകുമെന്നും അദ്ദേഹം അറിയിച്ചു.

‘പൂരത്തിന്റെ വെടിക്കെട്ടിന് പെസോയുടെ കര്‍ശന നിര്‍ദേശങ്ങളുണ്ട്. അത് കൃത്യമായി പാലിക്കേണ്ടി വരും. തൃശൂര്‍ പൂരം മുന്‍വര്‍ഷങ്ങളിലേത് പോലെ സുരക്ഷിതമായി നടത്താനുളള ഒരുക്കങ്ങള്‍ തയ്യാറായി കഴിഞ്ഞു’, കളക്ടര്‍ പറഞ്ഞു.

also read: കോൺഗ്രസ് പ്രവർത്തകർ പ്രകോപിപ്പിച്ചു; അനിൽ ആന്റണിയെ ബിജെപി കറിവേപ്പില പോലെ കളയും; പണം നൽകിയോ എന്നറിയില്ല, തിരിച്ചുവരുമെന്നാണ് പ്രതീക്ഷ; അജിത് ആന്റണി

തൃശ്ശൂര്‍ ജില്ലയിലെ ടൂറിസ്റ്റ് സെന്ററുകളെ തമ്മില്‍ ബന്ധിപ്പിച്ച് കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും കളക്ടര്‍ വ്യക്തമാക്കി. പൂരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ജില്ലാ ഭരണ കൂടത്തിന്റെ യോഗം അടുത്ത ആഴ്ച നടക്കും.

also read: മദ്യലഹരിയില്‍ കാറുമായി കുതിച്ചു, നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്തു, കടയിലേക്ക് ഇടിച്ചുകയറി, വന്‍ അപകടം

തൃശൂര്‍ കളക്ടറായി ചുമതലയേറ്റതിന് ശേഷം വി ആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തില്‍ നടത്തുന്ന ആദ്യത്തെ മെഗാ ഇവന്റായിരിക്കും തൃശ്ശൂര്‍ പൂരം.

Exit mobile version