പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയില്‍, പ്രവാസി സാംസ്‌കാരിക പ്രവര്‍ത്തകന്‍ യുഎഇയില്‍ നിര്യാതനായി

ദുബൈ: യുഎഇയിലെ മലയാളി സാംസ്‌കാരിക പ്രവര്‍ത്തകന്‍ പനിയെ തുടര്‍ന്ന് മരിച്ചു. ആലപ്പുഴ കരുവാറ്റ സ്വദേശി രാമചന്ദ്ര പണിക്കര്‍ ആണ് ദുബൈയില്‍ നിര്യാതനായത്. അറുപത്തിയെട്ട് വയസ്സായിരുന്നു.

യുഎഇയില്‍ കുടുംബത്തിനൊപ്പം വിശ്രമ ജീവിതത്തിലായിരുന്നു രാമചന്ദ്ര പണിക്കര്‍. കഴിഞ്ഞ ആഴ്ചയാണ് പനിയെ തുടര്‍ന്ന് അദ്ദേഹത്തെ ദുബൈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

also read;സർവീസിന് കൊണ്ടുപോകുന്നതിനിടെ മോഷണം പോയി; ബിജെപി അധ്യക്ഷന്റെ ഭാര്യയുടെ കാർ കാർ യുപിയിയിൽ കണ്ടെത്തി; രണ്ട് പേർ പിടിയിൽ

ഇവിടെ ചികിത്സയില്‍ കഴിയവെ വെള്ളിയാഴ്ച മരണം സംഭവിച്ചു. ദുബൈയിലെ കലാ, സാംസ്‌കാരിക സാഹിത്യ രംഗങ്ങളില്‍ സജീവമായിരുന്നു രാമചന്ദ്ര പണിക്കര്‍.

പ്രവാസി സാംസ്‌കാരിക സംഘടനയായ ദുബൈ കൈരളി കലാകേന്ദ്രം മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ദുബൈയിലും ഷാര്‍ജയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയര്‍വേദ ക്ലിനിക്കും ആരംഭിച്ചിരുന്നു.

also read;ബസ്സില്‍ ഇനി വിശന്നും ദാഹിച്ചും യാത്ര ചെയ്യേണ്ട! യാത്രക്കാര്‍ക്ക് പുതിയ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി

1989 മുതല്‍ ദുബൈ അല്‍ഫുത്തൈം കമ്പനിയില്‍ സീനിയര്‍ എഞ്ചിനീയറായിരുന്നു. അധ്യാപികയും എഴുത്തുകാരിയുമായ സാലമ്മ ടീച്ചറാണ് ഭാര്യ. മക്കള്‍: ഡോ.സൂര്യ, ഡോ.ശ്രുതി. മരുമക്കള്‍: രഞ്ജി ജോസഫ്, ഡോ. ജിതേഷ് പുഷ്പന്‍.

Exit mobile version