ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതിനെ ചൊല്ലി തര്‍ക്കം, പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സംഘം ചേര്‍ന്ന് മര്‍ദിച്ച് സീനിയര്‍ വിദ്യാര്‍ത്ഥികള്‍

കാസര്‍കോട്: സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദിച്ചു. കാസര്‍കോടാണ് സംഭവം. ഷര്‍ട്ടിന്റെ ബട്ടണ്‍ ഇടാത്തതിനെ ചൊല്ലിയായിരുന്നു മര്‍ദനം.

കാസര്‍കോട് ചട്ടംഞ്ചാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിയായ പ്ലസ് വണ്‍ വിദ്യര്‍ഥി കെ എസ് ഹാഷിറിനെയാണ് പ്ലസ് ടു വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. ബുധനാഴ്ച്ച ഉച്ചക്കായിരുന്നു സംഭവം.

also read: സൂര്യനെയും ചന്ദ്രനെയും സത്യത്തെയും ഒരിക്കലും മൂടിവെയ്ക്കാനാകില്ല; സുപ്രീം കോടതിയോട് നന്ദിയറിയിച്ച് പ്രിയങ്ക ഗാന്ധി

സ്‌കൂളിന് വെളിയില്‍ വെച്ചാണ് ഹാഷിറിനെ പ്ലസ് ടു വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചത്. തോളെല്ലിന് പൊട്ടാലേല്‍ക്കുകയും കാലിന് പരിക്കേല്‍ക്കുകയും ചെയ്ത വിദ്യാര്‍ഥി ചികിത്സയിലാണ്. പിടിച്ചു മാറ്റാനെത്തിയ ഹാഷിറിന്റെ സുഹൃത്ത് മുഹമ്മദിനും മര്‍ദ്ദനമേറ്റു.

സംഭവത്തില്‍ മേല്‍പ്പറമ്പ് പൊലീസ് പ്ലസ് ടു വിദ്യാര്‍ഥികളായ ഏഴുപേര്‍ക്കെതിരെ കേസെടുത്തു. എന്നാല്‍ ആന്റി റാഗിംഗ് വകുപ്പുകള്‍ ചുമത്തന്‍ പൊലീസ് തയാറായിട്ടില്ലെന്നും സംഘത്തില്‍ ഇരുപതോളം പേരുണ്ടായിരുന്നെന്നും അവരെ ഒഴിവാക്കിയാണ് എഫ്‌ഐആര്‍ ഇട്ടതെന്നുമാണ് വിദ്യാര്‍ഥിയുടെ ആരോപണം.

Exit mobile version