കുവൈറ്റില്‍ പ്രവാസി യുവാവ് കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ത്യക്കാരനായ പ്രവാസി യുവാവ് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. 39 വയസുകാരനായ യുവാവ് മന്‍ഗഫിലെ ഒരു കെട്ടിടത്തിന്റെ പതിനാലാം നിലയില്‍ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്.

യുവാവ് സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചതായി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം കൊവിഡ് കാലത്ത് ആത്മഹത്യ ചെയ്യുന്ന പ്രവാസികളുടെ എണ്ണം വര്‍ധിച്ചുവരുന്നുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Exit mobile version