സ്‌കൂള്‍ പുസ്തകങ്ങളുമായി പോയ വാനും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു

ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചങ്ങരംകുളം ദേശീയ പാതയില്‍ മേലെ മാന്തടത്ത് ആണ് അപകടം നടന്നത്

മലപ്പുറം: മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് കെഎസ്ആര്‍ടിസി ബസും സ്‌കൂള്‍ പുസ്തകങ്ങളുമായി പോയ വാനും കൂട്ടിയിടിച്ച് അപകടം. സംഭവത്തില്‍ വാനിലുണ്ടായ ഒരാള്‍ മരിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശി സത്താറാണ് മരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അടൂര്‍- കോഴിക്കോട് സൂപ്പര്‍ ഫാസ്റ്റ് ബസും കോഴിക്കോട് ഭാഗത്തേക്ക് സ്‌കൂള്‍ പുസ്തകങ്ങളുമായി പോകുകയായിരുന്ന വാനുമാണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ചങ്ങരംകുളം ദേശീയ പാതയില്‍ മേലെ മാന്തടത്ത് ആണ് അപകടം നടന്നത്.

ഇടിയുടെ ആഘാതത്തില്‍ വാനിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റവരെ എടപ്പാള്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ചങ്ങരംകുളം സണ്‍ റൈസ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ചങ്ങരംകുളം പോലീസ് , പൊന്നാനി ഫയര്‍ ഫോഴ്‌സ്, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

Exit mobile version