മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ‘മിന്നല്‍’ പരിശോധന; മൂന്ന് പേര്‍ കുടുങ്ങി, 12 പേര്‍ അവധിയെടുത്ത് മുങ്ങി

മദ്യപിച്ച് ജോലിക്കെത്തിയ മൂന്ന് പേരെ പിടികൂടിയപ്പോഴാണ് 12 പേർ അകാരണമായി അവധിയെടുത്ത് മുങ്ങിയത്.

പത്തനംതിട്ട: മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ ‘മിന്നല്‍’ പരിശോധന. മദ്യപിച്ച് ജോലിക്കെത്തിയ മൂന്ന് പേരെ പിടികൂടിയപ്പോഴാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മണ്ഡലത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ 12 ജീവനക്കാര്‍ അകാരണമായി അവധിയെടുത്ത് മുങ്ങിയത്. അകാരണമായി അവധി എടുത്തവര്‍ക്കെതിരെ നടപടി ഉണ്ടാകും.

പത്തനംതിട്ടയില്‍ നിന്നെത്തിയ വിജിലന്‍സ് സംഘത്തിന്റെ മിന്നല്‍ പരിശോധനയില്‍ മദ്യപിച്ചെത്തിയ മൂന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കുടുങ്ങി. ഇക്കാര്യം അറിഞ്ഞതോടെ രാവിലെ ജോലിക്കെത്തേണ്ട 12 ജീവനക്കാര്‍ അവധിയെടുത്ത് മുങ്ങി.

അതേസമയം, അകാരണമായി കൂട്ട അവധിയെടുത്ത ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഗതാഗതമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യാത്രക്കാര്‍ക്കായി ബദല്‍ സംവിധാനം ഒരുക്കിയെന്നും മന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു. മദ്യപിച്ച് ജോലിക്കെത്തിയ 250 കെഎസ്ആര്‍ടിസി ജീവനക്കാരെയാണ് രണ്ടാഴ്ച്ചയ്ക്കിടെ സസ്‌പെന്‍ഡ് ചെയ്തത്.

Exit mobile version