കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം, 12 പേര്‍ക്ക് പരിക്ക്

പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. പത്തനംതിട്ടയിലാണ് സംഭവം. അപകടത്തില്‍ ഡ്രൈവറും കണ്ടക്ടറുമടക്കം 12 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.

ഇന്ന് വൈകീട്ട് 3.30 ഓടെയാണ് അപകടം സംഭവിച്ചത്. അടൂര്‍ കെപി റോഡില്‍ 14-ാം മൈലിനു സമീപത്തുവെച്ചായിരുന്നു അപകടം. കായംകുളത്തു നിന്ന് പുനലൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പ്പെട്ടത്.

also read:‘അമ്മച്ചിയുടെ കട്ട കിട്ടിയത് കൊണ്ട് സ്വന്തം വീടായി’: പൊങ്കാലകല്ല് കൊണ്ട് വീട് സഫലമായ സന്തോഷത്തില്‍ സൈനബയും കുടുംബവും

ബസ് നിയന്ത്രണം വിട്ട് മരത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ പരിക്കേറ്റവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version