കാറുകള്‍ കൂട്ടിയിടിച്ച് അപകടം, ഏഴു പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് സംഭവം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.

കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ മുക്കം സംസ്ഥാന പാതയിലാണ് അപകടം ഉണ്ടായത്. നന്മണ്ട സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തില്‍പ്പെട്ടത്.

also read:മട്ടന്നൂരില്‍ വാഹനാപകടം, ഒരു സ്ത്രീ കൊല്ലപ്പെട്ടു, ഏഴ് പേര്‍ക്ക് പരിക്ക്

നരിക്കുനി സ്വദേശിയുടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ഒരു കാറിലെ ആറുപേര്‍ക്കും മറ്റേ കാറിലുണ്ടായിരുന്ന ഒരാള്‍ക്കുമാണ് പരിക്കേറ്റത്.

ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നതിന് പിന്നാലെ ഒരു കാര്‍ റോഡിലൂടെ പോവുകയായിരുന്ന ലോറിയിലും ഇടിച്ചിരുന്നു.

Exit mobile version