മേടമാസ പൂജയും വിഷുദര്‍ശനവും; യാത്രക്കാര്‍ക്ക് ശബരിമലയിലേക്ക് പ്രത്യേക സര്‍വ്വീസുകളുമായി കെഎസ്ആര്‍ടിസി

ഏപ്രില്‍ 10 മുതല്‍ 18 വരെയാണ് പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം: ശബരിമലയിലേക്ക് പ്രത്യേക സര്‍വീസുകളുമായി കെഎസ്ആര്‍ടിസി. മേടമാസ പൂജയും വിഷുദര്‍ശനവും പ്രമാണിച്ചാണ് ശബരിമലയിലേക്ക് പ്രത്യേക സര്‍വ്വീസ്. ഏപ്രില്‍ 10 മുതല്‍ 18 വരെയാണ് പ്രത്യേക സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

തിരുവനന്തപുരം, ചെങ്ങന്നൂര്‍, പത്തനംതിട്ട, കൊട്ടാരക്കര, എരുമേലി, പുനലൂര്‍ എന്നിവിടങ്ങളില്‍ നിന്നും പമ്പയിലേയ്ക്ക് സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

ഏപ്രില്‍ 10ന് പുലര്‍ച്ചെ നട തുറന്ന് 18ന് ദീപാരാധനയോടെയാണ് ശബരിമല നട അടയ്ക്കുക. ട്രെയിനില്‍ ചെങ്ങന്നൂരില്‍ എത്തുന്ന ഭക്തര്‍ക്ക് ഏത് സമയത്തും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും തിരക്കനുസരിച്ച് പമ്പയിലേയ്ക്കും തിരിച്ചും സര്‍വ്വീസുകള്‍ ലഭ്യമാകും. നിലയ്ക്കല്‍ – പമ്പ ചെയിന്‍ സര്‍വ്വീസുകള്‍ ഇടതടവില്ലാതെ ക്രമീകരിച്ചിട്ടുണ്ടെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

അതേസമയം, തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്ന് യാത്രക്കാരുടെ തിരക്കനുസരിച്ച് ബസുകളുടെ മുന്‍കൂട്ടിയുള്ള ബുക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി. വലിയ തിരക്കനുഭവപ്പെടുന്ന ദിവസങ്ങളില്‍ അടുത്ത യൂണിറ്റുകളില്‍ നിന്നും സര്‍വ്വീസുകള്‍ ക്രമീകരിക്കുവാനുമുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

Exit mobile version