കെഎസ്ആര്‍ടിസി ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി, യുവതിക്ക് ഗുരുതര പരിക്ക്

കാലിന് ഗുരുതരമായി പരിക്കേറ്റ ഉഷയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം: ബാലരാമപുരത്ത് കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസിന്റെ പിന്‍ചക്രം കാലിലൂടെ കയറിയിറങ്ങി യുവതിക്ക് ഗുരുതര പരിക്ക്. ബാലരാമപുരം റിലൈന്‍സ് പമ്പിന് സമീപത്തെ ബസ് സ്റ്റോപ്പിലാണ് അപകടം നടന്നത്. ചാവടിനട സ്വദേശിയായ ഉഷ(53) യ്ക്കാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഉഷയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചാവടിനടയില്‍ നിന്നും ജോലിസ്ഥലത്തേക്ക് ബസില്‍ പോകുകയിരുന്ന ഉഷ ബസ് സ്റ്റോപ്പില്‍ ഇറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. അതേ ബസിന്റെ പിന്‍ചക്രം ഉഷയുടെ ഇരുകാലിലും കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് ഓടിയെത്തവര്‍ ബസിനടിയില്‍ നിന്നും ഉഷയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ ബാലരാമപുരം പോലീസ് കേസെടുത്തു.

Exit mobile version