കാടുകയറിയ പടയപ്പ വീണ്ടും നാട്ടില്‍, കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി പരിശോധന, പേടിച്ചുവിറച്ച് യാത്രക്കാര്‍!

മൂന്നാര്‍: കാട്ടുകൊമ്പന്‍ പടയപ്പ വീണ്ടും നാട്ടിലിറങ്ങി. വനം വകുപ്പ് നിരീക്ഷണം തുടരുന്നതിനിടെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലാണ് പടയപ്പ എത്തിയത്. റോഡിലൂടെ പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനെ ആന തടഞ്ഞുനിര്‍ത്തി.

ദേവികുളം ടോള്‍ പ്ലാസക്ക് സമീപത്താണ് ആനയെത്തിയത്. കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ബസിന് സമീപമെത്തി ആന ഡ്രൈവറുടെ ക്യാബിനിലടക്കം ഏറെ നേരം പരതി. ഡ്രൈവറുടെ സീറ്റ് ബല്‍റ്റ് ഇതിനിടെ വലിച്ച് പറിച്ചു.

also read:ആനപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പന്‍ മംഗലാംകുന്ന് അയ്യപ്പന്‍ ചരിഞ്ഞു

ഈ സമയം ബസ്സില്‍ യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ കാട്ടാന യാത്രക്കാരെ ആക്രമിച്ചില്ല. എല്ലാവരും ബസിന്റെ മുന്‍വശത്ത് നിന്ന് പിന്നോട്ട് മാറി. ജനലിന്റെ ഷട്ടര്‍ താഴ്ത്തുകയും ചെയ്തിരുന്നു. അതിനാല്‍ യാത്രക്കാരെ ആന കണ്ടില്ല.

ദേശീയ പാതയിലൂടെ കടന്ന് പോയ നിരവധി വാഹനങ്ങള്‍ ആന തടഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആര്‍ആര്‍ടി സംഘമാണ് ആനയെ തുരത്തിയത്.

Exit mobile version