മൂന്നാറിനെ വിറപ്പിച്ച് കരിമ്പുലിയും, ഭീതിയിലായി നാട്ടുകാര്‍

black panther|bignewslive

തൊടുപുഴ: ഇടുക്കിയെ വിറപ്പിച്ച കാട്ടാനകള്‍ക്ക് പിന്നാലെ ജനവാസമേഖലയിലിറങ്ങി കരിമ്പുലിയും. മൂന്നാറിലാണ് കരിമ്പുലിയിറങ്ങിയത്. വിനോദസഞ്ചാരികളുമായി എത്തിയ ടൂറിസ്റ്റ് ഗൈഡാണ് കരിമ്പുലിയെ ആദ്യം കണ്ടത്.

കരിമ്പുലി ഇറങ്ങിയ സാഹചര്യത്തില്‍ വലിയ ആശങ്കയിലാണ് തോട്ടം തൊഴിലാളികള്‍. ഇന്ന് പുലര്‍ച്ചെയാണ് കരിമ്പുലിയെ കണ്ടത്. വിനോദ സഞ്ചരികളുമായി സെവന്‍മലയുടെ മുകളില്‍ ട്രക്കിങ്ങിനു പോകുന്നതിനിടെയാണ് ടൂറിസ്റ്റ് ഗൈഡ് കരിമ്പുലിയെ കണ്ടത്.

also read;സംഗീത നിശയ്ക്കിടെ ഭീകരാക്രമണം: 60 പേര്‍ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

ഒന്നര വര്‍ഷം മുന്‍പ് രാജമലയില്‍ കരിമ്പുലിയെ കണ്ടിട്ടുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. കരിമ്പുലിയെ കണ്ട വാര്‍ത്ത പരന്നതോടെ പ്രദേശവാസികളും നാട്ടുകാരുമെല്ലാം ഭീതിയിലായിരിക്കുകയാണ്.

Exit mobile version