ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി പട്ടികയാകും ഇന്ന് പുറത്തിറങ്ങുക; മിടുക്കന്മാരും ചുണക്കുട്ടികളുമാണ് മത്സരിക്കുന്നത്; രമേശ് ചെന്നിത്തല

തിരുവനന്തപുരം: വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിക്കുന്നത് മിടുക്കന്മാരും ചുണക്കുട്ടികളുമാണെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. അതേസമയം തനിക്ക് വ്യക്തിപരമായി കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ മത്സരിക്കണമെന്നായിരുന്നു എന്നും പക്ഷേ രാജ്യവ്യാപകമായ ചുമതലയുള്ളതിനാലാണ് അദ്ദേഹം മത്സര രംഗത്തില്ലാത്തത് എന്നും ചെന്നിത്തല വ്യക്തമാക്കി.

അതേസമയം മുല്ലപ്പള്ളി നിലവില്‍ സിറ്റിങ് എംപിയാണ് കെപിസിസി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോഴേ ഇനി മത്സരിക്കില്ലെന്ന് പറഞ്ഞിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ എവിടെ നിന്നാലും ജയിക്കുന്ന നേതാവാണ് ഉമ്മന്‍ചാണ്ടി. അദ്ദേഹം മത്സരരംഗത്ത് നിന്നും സ്വയം പിന്‍മാറിയതാണെന്നും മറിച്ചുള്ള വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഏറ്റവും നല്ല സ്ഥാനാര്‍ത്ഥി പട്ടിക തന്നെയാവും ഇന്ന് പുറത്തിറങ്ങുക എന്നും കേരളത്തില്‍ പാര്‍ട്ടി വന്‍വിജയം നേടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വന്‍ ഭൂരിപക്ഷത്തില്‍ വിജയം നേടാന്‍ സാധ്യതയുള്ളവരെയാണ് യുഡിഎഫ് മത്സര രംഗത്തിറക്കുന്നതെന്ന് പട്ടിക പ്രഖ്യാപിക്കുന്നതോടെ എല്ലാവര്‍ക്കും ബോധ്യമാകുമെന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version