ശബരിമലയില്‍ പരീക്ഷിച്ച ഇലക്ട്രോണിക് ബസ് വിജയകരം; സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി

ഇലക്ട്രിസ് ബസുകളാണ് തീര്‍ത്ഥാടകര്‍ക്കായി സര്‍വ്വീസ് നടത്തിയത്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ ശബരിമല സീസണില്‍ തീര്‍ത്ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ ഇലക്ട്രിക് ബസ് സര്‍വ്വീസ് വിജയകരമായിരുന്നെന്ന് മുഖ്യമന്ത്രി. അഞ്ച് ഇലക്ട്രിസ് ബസുകളാണ് തീര്‍ത്ഥാടകര്‍ക്കായി സര്‍വ്വീസ് നടത്തിയത്.

കെഎസ്ആര്‍ടിസിയുടെ ഇലക്ട്രിക് ബസിനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും ട്വിറ്ററിലും കുറിപ്പിട്ടു. കിലോമീറ്ററിന് ശരാശരി 110രൂപ വരുമാനം ലഭിച്ചുവെന്നും ഒരു കിലോമീറ്ററിന് 57 രൂപയിലധികം ലാഭം കെഎസ്ആര്‍ടിസി നേടിയെന്നും അദ്ദേഹം പറഞ്ഞു.

10 വര്‍ഷത്തേക്ക് വാടകയ്ക്കെടുത്ത ഇലക്ട്രിക് ബസുകള്‍ ഇനി ദീര്‍ഘദൂര സര്‍വ്വീസുകള്‍ക്ക് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പോസ്റ്റില്‍ പറയുന്നു.

Exit mobile version