‘നാട്ടുകാരെ കൂട്ടി വേണം വീട്ടിനുള്ളിലേക്ക് കടക്കാന്‍’ എന്ന്‌ വാതില്‍ക്കല്‍ കുറിപ്പ്, ഒരു കുടുംബത്തിലെ അഞ്ചുപേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍, മരണവാര്‍ത്ത കേട്ട നടുക്കം മാറാതെ ഉറ്റവരും നാട്ടുകാരും

കോട്ടയം: പാലായില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടിനുള്ളില്‍ നിന്നും മൂന്ന് കത്തുകള്‍ പോലീസ് കണ്ടെത്തി. എന്നാല്‍ ഇതിലൊന്നും മരണ കാരണം എന്താണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഉരുളികുന്നം ഞണ്ടുപാറ സ്വദേശി കുടിലിപ്പറമ്പില്‍ ജെയ്സണ്‍ തോമസ് (42), ഭാര്യ ഇളങ്ങുളം കളരിയ്ക്കല്‍ കുടുംബാംഗം മെറീന (28) മക്കളായ ജെറാള്‍ഡ് (4),ജെറീന (2), ജെറില്‍ (7 മാസം) എന്നിവരാണ് മരിച്ചത്. വീട്ടില്‍ നിന്നും കിട്ടിയ രണ്ടു കത്തുകള്‍ സഹോദരങ്ങള്‍ക്കും ഒരു കത്ത് വാടകവീടിന്റെ ഉടമസ്ഥനുമായിട്ടാണ് എഴുതിയിട്ടുള്ളത്.

Also Read:ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തിരിച്ചുകിട്ടി, എന്തുപറ്റിയതാണെന്നറിയാതെ ഉപയോക്താക്കള്‍

ആദ്യത്തെ കത്ത് വീടിന്റെ വാതില്‍ക്കല്‍ നിന്നാണ് കിട്ടിയത്. സഹോദരനുള്ളതായിരുന്നു ഈ കത്ത്. നാട്ടുകാരെക്കൂടി കൂട്ടി വേണം അകത്തു കയറാന്‍ എന്നാണ് കത്തില്‍ പറയുന്നത്. രണ്ടാമത്തെ കത്തില്‍ ഒന്ന് ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീടിന്റെ ഉടമയ്ക്കുള്ളതായിരുന്നു.

വീട്ടിലെ സാധന സാമഗ്രികളെല്ലാം സഹോദരങ്ങള്‍ക്ക് കൈമാറണമെന്നാണ് ഈ കത്തില്‍ എഴുതിയിരുന്നത്. താന്‍ അമ്മയുടെ അടുത്തേക്കു പോവുകയാണെന്നും, തന്റെ ഫോണ്‍ മൂത്ത സഹോദരനു നല്‍കണമെന്നും മൂന്നാമത്തെ കത്തിലും എഴുതിയിരുന്നു. മൂന്നു കത്തുകളും ജെയ്‌സന്റെ കൈപ്പടയില്‍ എഴുതിയതായിരുന്നു.

Also Read;ഫേസ്ബുക്കും ഇന്‍സ്റ്റയും പ്രവര്‍ത്തനം നിലച്ചു

ഇന്നലെ രാവിലെയാണ് അഞ്ചുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ തലയ്ക്കടിച്ചും കുട്ടികളെ ശ്വാസം മുട്ടിച്ചും കൊന്നശേഷം ജെയ്സണ്‍ ജീവനൊടുക്കി എന്നാണു പ്രാഥമിക നിഗമനം.ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡ്രൈവറായിരുന്നു ജെയ്‌സന്‍.

Exit mobile version