ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തിരിച്ചുകിട്ടി, എന്തുപറ്റിയതാണെന്നറിയാതെ ഉപയോക്താക്കള്‍

facebook|bignewslive

ന്യൂഡല്‍ഹി: മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രവര്‍ത്തനത്തില്‍ തടസം നേരിട്ടു. രാത്രി എട്ടേ മുക്കാലോടുകൂടിയാണ് വ്യാപകമായി പ്രവര്‍ത്തനരഹിതമായത്.

പത്തുമണിക്ക് ശേഷമാണ് വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയത്. രാജ്യത്തുടനീളമുള്ള ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ ലോഗ് ഔട്ട് ആവുകയും അക്കൗണ്ടുകള്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാതെയാവുകയും ചെയ്തു.

അക്കൗണ്ടില്‍ കയറുമ്പോള്‍ തനിയെ ലോഗൗട്ട് ആകുകയായിരുന്നി. ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്വേര്‍ഡ് തെറ്റാണെന്നു നോട്ടിഫിക്കേഷന്‍ വരികയും ചെയ്യുന്നുണ്ടായിരുന്നു.

Exit mobile version