ഇൻസ്റ്റഗ്രാം കാമുകനെ തേടി മലപ്പുറത്തുകാരി തമിഴ്‌നാട്ടിൽ അലഞ്ഞു നടന്നത് 3 മാസം; ഒടുവിൽ പോലീസ് ഇടപെടലിൽ 22കാരിയെ ഭർത്താവിനൊപ്പം വിട്ടു

ചെന്നൈ: ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട കാമുകനെ തേടി തമിഴ്‌നാട്ടിലെ ദിണ്ടിഗലിലെത്തിയ മലയാളി യുവതി തമിഴ്‌നാട്ടിൽ അലഞ്ഞ് തിരിഞ്ഞ് നടന്നത് 3 മാസത്തോളം. ഒടുവിൽ പോലീസ് ഇടപെട്ട് യുവതിയെ ഭർത്താവിന് അടുത്തെത്തിച്ചു. മലപ്പുറം ജില്ലയിൽ താമസിക്കുന്ന 22-കാരിയെയാണ് കേരള, തമിഴ്‌നാട് പോലീസുകാർ നടത്തിയ തിരച്ചിലിനൊടുവിൽ രക്ഷപ്പെടുത്തിയത്.

ഗതാഗതക്കുരുക്കിനിടയില്‍ വണ്‍വേ തെറ്റിച്ച് ഓടിപ്പാഞ്ഞ സ്വകാര്യബസിനെ പിടിച്ചുകെട്ടി നാട്ടുകാര്‍, റിവേഴ്‌സ് എടുപ്പിച്ചു

വിവാഹ ശേഷം, സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്ന യുവതി ഇൻസ്റ്റഗ്രാം വഴിയാണ് യുവാവുമായി പരിചയം സ്ഥാപിച്ചത്. ദിണ്ടിഗലിലെ സ്പിന്നിങ് മില്ലിൽ മാനേജരായി ജോലിചെയ്യുകയാണെന്നാണ് യുവാവ് യുവതിയോട് പറഞ്ഞിരുന്നത്. ഒടുവിൽ കാമുകനെത്തേടി മൂന്നുമാസംമുമ്പാണ് യുവതി ദിണ്ടിഗലിലെ വേഡസന്തൂരിലെത്തിയത്.

പറഞ്ഞസ്ഥലത്തൊന്നും ഇയാളെ കണ്ടില്ല. ശേഷം, അവിടെവെച്ച് പരിചയപ്പെട്ട ഒരുയുവതിയുടെ കൂടെ താമസിച്ച് കാമുകനായി അന്വേഷണം തുടർന്നു.കാമുകൻ വിവാഹിതനാണെന്നും കേരളത്തിൽ നിർമാണത്തൊഴിലാളിയാണെന്നും പിന്നീട് തിരിച്ചറിഞ്ഞു. അപ്പോഴേക്കും ഭാര്യയെ കാണാനില്ലെന്നുകാണിച്ച് ഭർത്താവ് കേരള പോലീസിൽ പരാതിനൽകിയിരുന്നു.

യുവതിക്കായുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും ആന്ധ്രാപ്രദേശിലേക്കും വ്യാപിപ്പിച്ച കേരള പോലീസ്, തമിഴ്‌നാട് പോലീസിന് ഫോട്ടോ അയച്ചുകൊടുത്തു. കഴിഞ്ഞദിവസം വേഡസന്തൂർ സർക്കാർ ആശുപത്രിയിൽ യുവതി ചികിത്സ തേടിയെത്തിയപ്പോൾ ആളെ തിരിച്ചറിയുകയും തമിഴ്‌നാട് പോലീസ് വിവരം കേരള പോലീസിന് വിവരം കൈമറുകയും ചെയ്തു. ശേഷം ഭർത്താവിന് യുവതിയെ കൈമാറുകയായിരുന്നു.

Exit mobile version