കാര്‍ ഷോറൂമില്‍ വന്‍ തീപിടിത്തം, ആറു കാറുകള്‍ കത്തിനശിച്ചു, നടുക്കം

കോട്ടയം: കോട്ടയത്ത് കാര്‍ ഷോറൂമില്‍ തീപിടിത്തം. ആറു കാറുകള്‍ കത്തിനശിച്ചു. ഏറ്റുമാനൂരിനടുത്ത് നൂറ്റിയൊന്ന് കവലയിലാണ് നാടിനെ നടുക്കിയ സംഭവം.

മഹീന്ദ്ര കാര്‍ ഷോറൂമിലാണ് തീപിടുത്തമുണ്ടായത്. രാത്രി പത്തു മണിയോടെയായിരുന്നു സംഭവം. സംഭവസമയത്ത് ജീവനക്കാരൊന്നും ഉണ്ടാകാതിരുന്നതിനാല്‍ ആളപായമുണ്ടായില്ല.

also read:കാലിലെ മുറിവ് പഴുപ്പ് ഒലിച്ചിറങ്ങിയ നിലയിൽ; എന്നിട്ടും പൊരിവെയിലിൽ ആനയെ കൊണ്ടുപോയി ഉടമ; കേസെടുത്ത് വനംവകുപ്പ്

അതേസമയം, ഷോറൂമിലുണ്ടായ തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. മഹീന്ദ്ര കാര്‍ ഷോറൂമിനോടു ചേര്‍ന്നുള്ള വാഹനങ്ങള്‍ സൂക്ഷിക്കുന്ന യാര്‍ഡിലാണ് തീപിടിത്തം ഉണ്ടായത്.

വാഹനങ്ങളില്‍ നിന്നും തീ ഉയരുന്നതു കണ്ടാണ് നാട്ടുകാര്‍ സ്ഥലത്തേക്കെത്തിയത്. കോട്ടയത്തു നിന്നും ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Exit mobile version