തട്ടുകടയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു, പടര്‍ന്നുപിടിച്ച് തീ, കടകള്‍ കത്തിനശിച്ചു

മലപ്പുറം: മലപ്പുറത്ത് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് തട്ടുകടകത്തി നശിച്ചു. പുത്തനത്താണി തിരുന്നാവായ ജംഗ്ഷനില്‍ ആണ് നടുക്കുന്ന സംഭവം. ഓട്ടോ റിക്ഷ സ്റ്റാന്‍ഡിനു സമീപത്തെ തട്ടുകടയിലെ ഗ്യാസ് സിലിണ്ടര്‍ ആണ് പൊട്ടിത്തെറിച്ചത്.

ഇന്ന് രാത്രിയോടെയാണ് വന്‍ തീപിടിത്തമുണ്ടായത്. തട്ടുകടയിലെ ഗ്യാസ് സിലിണ്ടര്‍ വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്ന് തീ ആളിപ്പടര്‍ന്നതോടെ സമീപത്തെ പെട്ടിക്കടക്കും തീ പിടിച്ചു. വിവരമറിഞ്ഞ് ഉടന്‍തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിരുന്നു.

also read:സന്ദര്‍ശനത്തിന് എത്തുമ്പോള്‍ ഗെറ്റ് ഔട്ട് അടിക്കുന്ന പാരമ്പര്യം തങ്ങള്‍ക്കില്ല: സുരേഷ് ഗോപിയോട് കെ മുരളീധരന്‍

സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Exit mobile version