വയോധികൻ വീടിനു സമീപത്തെ പുഴക്കരയില്‍ മരിച്ച നിലയിൽ

മലപ്പുറം: വീടിനു സമീപത്തെ പുഴക്കരയില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. മലപ്പുറം ജില്ലയിൽ ആണ് സംഭവം. ചെട്ടിപ്പാടം പരിയങ്ങാട് കോഴിശ്ശേരി വേലായുധന്‍ നായരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

85 വയസ്സായിരുന്നു. തിങ്കളാഴ്ച പകല്‍ നാലുമണിയോടെ കോട്ടപ്പുഴയുടെ തീരത്ത് ആണ് സമീപവാസികള്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

നാട്ടുകാര്‍ ഉടനെ തന്നെ വേലായുധനെ നിലമ്പൂര്‍ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രഥമിക നിഗമനം.

Exit mobile version