നഗരമധ്യത്തിലെ കെട്ടിടത്തില്‍ തീപിടുത്തം, മൂന്നുകടകള്‍ കത്തിനശിച്ചു, ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടം

തൃശൂര്‍: തൃശ്ശൂരിലെ ചാവക്കാട് നഗരമധ്യത്തിലെ കെട്ടിടത്തിന് തീപിടിത്തം. ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്. മൂന്നു കച്ചവടസ്ഥാപനങ്ങള്‍ കത്തിനശിച്ചു.

ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു തീപിടിത്തമുണ്ടായത്. ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന അസീസ് ഫുട്വെയറും ടിപ്പ് ടോപ്പ് ഫാന്‍സി ഷോപ്പും മറ്റൊരു തുണിക്കടയുമാണ് കത്തിനശിച്ചത്.

also read:‘ആ ഗോപിയല്ല ഈ ഗോപി, സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ട’; കലാമണ്ഡലം ഗോപിയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍, ചര്‍ച്ചയായതോടെ ഡിലീറ്റാക്കി

കെട്ടിടത്തിന്റെ മുകള്‍ ഭാഗത്തും തീപിടിത്തമുണ്ടായതായാണ് വിവരം. തീപിടുത്തത്തില്‍ കെട്ടിടത്തിന് തൊട്ടടുത്തുള്ള വൈദ്യുതി ട്രാന്‍സ്ഫോര്‍മറിലെ കേബിളുകളും കത്തിനശിച്ചു.

അതേസമയം, ട്രാന്‍സ്ഫോര്‍മറിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിരക്ഷാസനേയുടെ എട്ട് യൂണിറ്റുകളാണ് തീ നിയന്ത്രണവിധേയമാക്കിയത്.

also read;‘ഈ സാല കപ്പടിച്ചു’, 16 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കന്നി കിരീടം! വനിതാ പ്രീമിയർ ലീഗ് കിരീടം ചൂടി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്

ലക്ഷകണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. ആദ്യം പ്ലാസ്റ്റിക് ഉരുകുന്ന മണവും പുകയുമാണ് ഉണ്ടായതെന്നും പിന്നീട് തീ ആളിക്കത്തുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ തീപിടിത്തകാരണം വ്യക്തമായിട്ടില്ല.

Exit mobile version