‘ആ ഗോപിയല്ല ഈ ഗോപി, സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ട’; കലാമണ്ഡലം ഗോപിയുടെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍, ചര്‍ച്ചയായതോടെ ഡിലീറ്റാക്കി

തൃശൂര്‍: നടനും തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്കെതിരെ കലാമണ്ഡലം ഗോപിയുടെ മകന്‍ രഘുരാജ് രംഗത്ത്. സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപി പറഞ്ഞെന്ന് രഘു രാജ് ഫേസ്ബുക്കില്‍ കുറിച്ചു.

‘രഘു ഗുരുകൃപ’ എന്ന ഫേസ്ബുക്ക് അക്കൗണ്ടിലെഴുതിയ കുറിപ്പിലായിരുന്നു ഇക്കാര്യം പറഞ്ഞത്. പോസ്റ്റ് വന്‍ ചര്‍ച്ചയായതോടെ ഡിലീറ്റ് ആക്കുകയും ചെയ്തിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നുണ്ടായിരുന്നു.

also read;‘ഈ സാല കപ്പടിച്ചു’, 16 വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ കന്നി കിരീടം! വനിതാ പ്രീമിയർ ലീഗ് കിരീടം ചൂടി ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്

ആ ഗോപിയല്ല ഈ ഗോപി എന്ന് എല്ലാവരും മനസിലാക്കണമെന്നും രഘുരാജ് കുറിപ്പില്‍ പറയുന്നു. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായത്. ഇതിനെത്തുടര്‍ന്ന് ഫെയ്സ്ബുക്ക് പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്. സ്നേഹം കൊണ്ട് ചൂഷണം ചെയ്യരുതെന്ന് പറയാന്‍ വേണ്ടിയാണ് പോസ്റ്റിട്ടതെന്നായിരുന്നു രഘുരാജ് പോസ്റ്റ് ഡിലീറ്റ് ചെയ്തതിന് പിന്നാലെ പറഞ്ഞത്.

”സുരേഷ് ഗോപിക്ക് വേണ്ടി പല വിഐപികളും അച്ഛനെ സ്വാധീനിക്കാന്‍ നോക്കുന്നു. ആ ഗോപിയല്ല ഈ ഗോപി എന്ന് മാത്രം മനസിലാക്കുക. വെറുതെ ഉള്ള സ്നേഹവും ബഹുമാനവും കളയരുത്. പലരും സ്നേഹം നടിച്ച് സഹായിക്കുന്നത് ഇതിനാണ് എന്ന് ഇന്നാണ് എനിക്ക് മനസിലായത്. എല്ലാവര്‍ക്കും രാഷ്ട്രീയം ഉണ്ട്. അത് താത്കാലിക ലാഭത്തിനല്ല അത് നെഞ്ചില്‍ അഴ്ന്നിറങ്ങിയതാ”ണെന്നും കുറിപ്പില്‍ പറയുന്നു.

Exit mobile version