ബീച്ചിലേക്ക് പോകുന്നതിനിടെ ബൈക്കപകടം, 21കാരന് ദാരുണാന്ത്യം, സഹോദരന് പരിക്ക്

തൃശൂര്‍: ബൈക്ക് യാത്രികനായ യുവാവ് ബൈക്ക് ഇടിച്ചു മരിച്ചു. തൃശ്ശൂര്‍ ജില്ലയിലെ അരിമ്പൂരിലാണ് സംഭവം. ചേറ്റുപുഴ കണ്ണപുരം സ്വദേശി നെടുമ്പുള്ളി അഭിജിത്ത് ആണ് മരിച്ചത്.

ഇരുപത്തിയൊന്ന് വയസ്സായിരുന്നു. അഭിജിത്തിനൊപ്പം ബൈക്കിലുണ്ടായിരുന്ന സഹോദരന്‍ അക്ഷയ് പരുക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.

also read;നിയമ വിരുദ്ധമെങ്കില്‍ ബിഗ്‌ബോസ് നിര്‍ത്തിവെയ്പ്പിക്കാം: മോഹന്‍ലാലിനും നിര്‍മ്മാതാക്കള്‍ക്കും ഹൈക്കോടതി നോട്ടീസ്

അഭിജിത്തും അക്ഷയ്യും സ്‌നേഹതീരം കടല്‍ കാണാനാണ് വീട്ടില്‍ നിന്നിറങ്ങിയത്. അക്ഷയ് ആയിരുന്നു ബൈക്ക് ഓടിച്ചിരുന്നത്. നാലാംകല്ല് പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം റോഡിലേക്ക് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ബൈക്കില്‍ പുറകില്‍ നിന്നെത്തിയ ബസ് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അഭിജിത്തിനെ ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് ഒളരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version