ടെയ്‌ലറിങ് ഷോപ്പില്‍ നിന്ന് കെട്ടിടങ്ങളിലേക്ക് തീപടര്‍ന്നുകയറി അപകടം, ഏഴുപേര്‍ക്ക് ദാരുണാന്ത്യം

പുനെ: ടെയ്‌ലറിങ് ഷോപ്പില്‍ നിന്നുണ്ടായ തീപിടുത്തത്തില്‍ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ ഔറംഗാബാദിലാണ് സംഭവം. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളുമെല്ലാം അടങ്ങുന്നു.

രണ്ട് കുട്ടികളും മൂന്ന് സ്ത്രീകളും മരിച്ചവരിലുള്‍പ്പെടുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ടെയ്‌ലറിങ് ഷോപ്പില്‍ നിന്നാണ് തീ പടര്‍ന്നത്.

also read:കൂട്ടുകാരനെ തേടിയിറങ്ങിയ യുവാവിന്റെ ചെവി കടിച്ച് പറിച്ച് സാമൂഹ്യവിരുദ്ധര്‍, ബൈക്ക് തകര്‍ത്തു, മൂന്നുപേര്‍ അറസ്റ്റില്‍

തീ പിന്നീട് കെട്ടിടത്തിലെ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കെട്ടിടത്തിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്നവര്‍ പുക ശ്വസിച്ചാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

നിലവില്‍ സ്ഥലത്ത് തീ അണച്ച് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Exit mobile version