കൂട്ടുകാരനെ തേടിയിറങ്ങിയ യുവാവിന്റെ ചെവി കടിച്ച് പറിച്ച് സാമൂഹ്യവിരുദ്ധര്‍, ബൈക്ക് തകര്‍ത്തു, മൂന്നുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: സാമൂഹ്യവിരുദ്ധര്‍ യുവാവിനെ ആക്രമിച്ച് ചെവി കടിച്ച് പറിച്ചതായി പരാതി. തിരുവനന്തപുരത്താണ് സംഭവം. മലയിന്‍കീഴ് ഗവ.ഐ.ടി.ഐ വിദ്യാര്‍ത്ഥി കാട്ടാക്കട അരുമാളൂര്‍ ജയാ ഭവനില്‍ ജയകൃഷ്ണനാണ് പരിക്കേറ്റത്.

കൂട്ടുകാരനെ കാണാന്‍ പോയപ്പോഴായിരുന്നു ആക്രമണം. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ മലയിന്‍കീഴ് പൊലീസ് പാലോട്ടുവിള സ്വദേശി സുധീഷ്, മഹേഷ്,സജിത്, അനന്തകൃഷ്ണന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.

also read:20 രൂപ പാസിനെ ചൊല്ലി തര്‍ക്കം, യുവാവിന്റെ മുഖത്ത് ഇരുമ്പ് കമ്പികൊണ്ട് അടിച്ച് ബൗണ്‍സര്‍, കാഴ്ച നഷ്ടപ്പെട്ടു

തുറിച്ച് നോത്തിയെന്നാരോപിച്ച് ചവിട്ടി വീഴ്ത്തിയശേഷം ക്രൂരമായി മര്‍ദ്ദിച്ച് വലതുചെവി കടിച്ച് പറിച്ചെടുക്കുകയായിരുന്നു. അണപ്പാട് – കുഴയ്ക്കാട് ബണ്ട് റോഡില്‍ വെച്ചായിരുന്നു ആക്രമണം.

കൂട്ടുകാരന്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് പോവുകയായിരുന്ന ജയകൃഷ്ണന്‍. അക്രമികളില്‍ ഒരാള്‍ ജയകൃഷ്ണന്റെ ചെവി കടിച്ചു പറിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

also read:ചില്ലറയെ ചൊല്ലി തര്‍ക്കം, സ്വകാര്യ ബസില്‍ നിന്നും വയോധികനെ ചവിട്ടി താഴെയിട്ടു; നില ഗുരുതരം, സംഭവം തൃശ്ശൂരില്‍

താന്‍ ഓടി രക്ഷപ്പെട്ട ശേഷം തിരികെ വന്ന സമയത്ത് ബൈക്ക് അക്രമികള്‍ തകര്‍ത്തതായും ജയകൃഷ്ണന്‍ പറഞ്ഞു. ജയകൃഷ്ണന്‍ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയിലും നെയ്യാറ്റിന്‍കര ആശുപത്രിയിലും ചികിത്സ തേടി. എന്നാല്‍ ചെവി തുന്നികെട്ടാന്‍ കഴിയാത്തതിനാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version