സ്‌കൂള്‍ വാനിലിടിച്ച് നിയന്ത്രണംവിട്ട് ബൈക്ക് ബസ്സിനടിയിലേക്ക് തെറിച്ചുവീണു, യുവാക്കള്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: സ്‌കൂള്‍ വാനിലിടിച്ച ബൈക്ക് നിയന്ത്രണംവിട്ട് ബസിനടിയിലേക്ക് തെറിച്ചു വീണ് യുവാക്കള്‍ക്ക് ദാരുമാന്ത്യം. തൃശ്ശൂരിലാണ് സംഭവം. തൃശ്ശൂര്‍ നെല്ലിക്കുന്ന് സ്വദേശി ജെറിന്‍ (18), വില്ലടം സ്വദേശി സൂര്യ (17) എന്നിവരാണ് മരിച്ചത്.

പറവട്ടാനി ഫോറസ്റ്റ് ഓഫീസിന് സമീപത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്. ബൈക്ക് സ്‌കൂളില്‍ വാനിലിടിച്ചതിന് പിന്നാലെ നിയന്ത്രണം വിട്ട് തെറിച്ച് ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു.

also read:വീട്ടിൽ നിന്നും ഇറങ്ങിനടന്ന് വഴിതെറ്റി നാലുവയസുകാരൻ; കുഞ്ഞിനെ തിരഞ്ഞിറങ്ങിയ വീട്ടുകാർക്ക് മുന്നിലേക്ക് കുഞ്ഞുമായി എത്തി പോലീസ്; സംഭവം കോട്ടയത്ത്

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ്ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. യുവാക്കളുടെ മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക്മാറ്റി.

Exit mobile version