യൂട്യൂബര്‍മാരുടെ വീഡിയോ കണ്ട് വെള്ളരിമല കാണാനിറങ്ങി, വന്യമൃഗങ്ങളുള്ള ഉള്‍വനത്തില്‍ പ്രവേശിച്ചത് വനംവകുപ്പിന്റെ കണ്ണുവെട്ടിച്ച്, ഒടുവില്‍ എട്ടംഗ സംഘം പിടിയില്‍

കോഴിക്കോട്: യൂട്യൂബര്‍മാരുടെ വീഡിയോകള്‍ കണ്ട് ഉള്‍വനത്തില്‍ അനധികൃതമായി ട്രക്കിംഗ് നടത്തിയ എട്ടംഗ സംഘം വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍. കോഴിക്കോടാണ് സംഭവം. എട്ടു പേര്‍ക്കെതിരേയും കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.

രാമനാട്ടുകര സ്വദേശികളായ കൊളോറക്കുന്ന് സത്യന്‍, പ്രണവം വീട്ടില്‍ ടി.കെ ബ്രിജേഷ്, പിലാക്കാട്ട് പറമ്പ് അമൃത ഹൗസില്‍ വി. അമിത്ത്, പുതുക്കോട് പള്ളിപ്പുറത്ത് പുറായില്‍ പി.പി ഗോപി, ഐക്കരപ്പടി കൊല്ലറപ്പാലി സതീഷ്, വൈദ്യരങ്ങാടി വരിപ്പാടന്‍ കെ. ജയറാം, മുത്തപ്പന്‍പുഴ ആദിവാസി കോളനിയിലെ ഹരിദാസന്‍, ഗോപി എന്നിവരാണ് പിടിയിലായത്.

also read:ബിജെപി ജില്ല കമ്മിറ്റി അംഗം സിപിഎമ്മില്‍ ചേര്‍ന്നു, പാര്‍ട്ടി മാറ്റം തെരഞ്ഞെടുപ്പ് എത്തി നില്‍ക്കെ, ബിജെപിക്ക് വന്‍തിരിച്ചടി

താമരശ്ശേരി റെയ്ഞ്ചിലെ എടത്തറ സെക്ഷന്‍ പരിധിയിലെ വെള്ളരിമല ഉള്‍വനത്തിലാണ് ഇവര്‍ പ്രവേശിച്ചത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചെത്തിയ സംഘം കഴിഞ്ഞ രണ്ട് ദിവസമായി നിരവധി വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള കാട്ടില്‍ കഴിയുകയായിരുന്നു.

സംഘത്തിലെ ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ഹരിദാസിനും ഗോപിക്കും വനത്തെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. അതിനാല്‍ ഇവരെ സ്വാധീനിച്ചാണ് ആറംഘ സംഘം ഉള്‍വനത്തില്‍ പ്രവേശിച്ചത്. യൂ ട്യൂബര്‍മാരുടെ വെള്ളരിമല സംബന്ധിച്ചുള്ള വീഡിയോകളാണ് ഇവരെ ഈ ഉദ്യമത്തിന് പ്രേരിപ്പിച്ചത്.

also read:നീന്തല്‍ പരിശീലനത്തിനിടെ കുഴഞ്ഞുവീണു, പത്താംക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

വെള്ളരിമലയില്‍ ട്രക്കിംഗ് നടത്തുക മാത്രമായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് ചോദ്യം ചെയ്തതില്‍ നിന്നും മനസ്സിലാക്കിയതെന്ന് താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പി. വിമല്‍ പറഞ്ഞു.

Exit mobile version