കൊച്ചി: ലഹരിക്കേസിൽ അറസ്റ്റിലായ റാപ്പർ വേടന്റെ പക്കൽ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് വനം വകുപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാൻ തീരുമാനിച്ചു. പുലിപ്പല്ലിനെ കുറിച്ച് അറിയില്ലെന്നായിരുന്നു വേടൻ്റെ മൊഴി.
ഇത് വനംവകുപ്പ് വിശ്വാസത്തിലെടുത്തിട്ടില്ല. അതേസമയം, വേടന്റെ ഇൻസ്റ്റഗ്രാം ചാറ്റുകളിലും പരിശോധന നടത്തും. വേടന് പുലിപ്പല്ല് നൽകിയ രഞ്ജിത്ത് കുമ്പിടിയുമായി ബന്ധപ്പെടാൻ വനവകുപ്പിന് കഴിഞ്ഞിട്ടില്ല.
കേസിൽ വേടന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യാനും തീരുമാനിച്ചതായി പൊലീസ് അറിയിച്ചു.
